പ്രഭാത ദിക്റുകൾ

اللَّهُمَّ أَنْتَ رَبِّي لَا إِلَهَ إِلَّا أَنْتَ ، عَلَيْكَ تَوَكَّلْتُ ، وَأَنْتَ رَبُّ الْعَرْشِ الْعَظِيمِ , مَا شَاءَ اللَّهُ كَانَ ، وَمَا لَمْ يَشَأْ لَمْ يَكُنْ ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ الْعَلِيِّ الْعَظِيمِ , أَعْلَمُ أَنَّ اللَّهَ عَلَى كُلِّ شَيْءٍ قَدِيرٌ ، وَأَنَّ اللَّهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْمًا , اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ شَرِّ نَفْسِي ، وَمِنْ شَرِّ كُلِّ دَابَّةٍ أَنْتَ آخِذٌ بِنَاصِيَتِهَا ، إِنَّ رَبِّي عَلَى صِرَاطٍ مُسْتَقِيمٍ.
അല്ലാഹുവേ! നീയാണ് എന്റെ രക്ഷിതാവ്; നീയല്ലാതെ ആരാധനയ്ക്ക് അർഹനായ ദൈവമില്ല. നിന്നിൽ ഞാൻ ഭരമേൽപ്പിച്ചു; നീ മഹത്തായ അർശിന്റെ രക്ഷിതാവാണ്. അല്ലാഹു ഉദ്ദേശിച്ചത് സംഭവിച്ചു; അവൻ ഉദ്ദേശിക്കാത്തത് സംഭവിച്ചില്ല. അത്യുന്നതനും മഹാനുമായ അല്ലാഹുവിന്റെ സഹായത്താലല്ലാതെ ഒരു മാറ്റവും ശക്തിയുമില്ല. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണെന്നും അല്ലാഹുവിന്റെ അറിവ് എല്ലാ കാര്യങ്ങളെയും വലയം ചെയ്തിരിക്കുന്നുവെന്നും ഞാൻ അറിയുന്നു. അല്ലാഹുവേ! എന്റെ ആത്മാവിന്റെ തിന്മയിൽനിന്നും നീ അതിന്റെ നെറ്റി പിടിച്ചിരിക്കുന്ന ഓരോ ജീവിയുടെയും തിന്മയിൽനിന്നും ഞാൻ നിന്നോട് ശരണം തേടുന്നു. തീർച്ചയായും എന്റെ രക്ഷിതാവ് നേരായ പാതയിലാകുന്നു.
ذِكْرٌ طَيِّبٌ.
നല്ലൊരു ദിക്ർ.

വിശദീകരണവും ഉറവിടവും

الْحَدِيثُ ضَعِيفٌ، وَلَكِنْ إِذَا عَمِلَ بِهِ الْإِنْسَانُ رَجَاءَ أَنْ يَنْفَعَهُ اللَّهُ بِهِ فَهُوَ ذِكْرٌ طَيِّبٌ، وَهُوَ ذِكْرٌ عَظِيمٌ ذِكْرٌ طَيِّبٌ لَا بَأْسَ بِهِ، لَكِنْ مِنْ غَيْرِ اعْتِقَادِ أَنَّهُ يَحْصُلُ بِهِ هَذَا الْمَطْلُوبُ، وَبِغَيْرِ اعْتِقَادِ أَنَّهُ سُنَّةٌ، لَكِنَّهُ ذِكْرٌ مِنْ أَعْظَمِ الذِّكْرِ الْمَشْرُوعِ.
ഈ ഹദീസ് ദുർബലമാണ്. എന്നിരുന്നാലും അല്ലാഹു ഇതിലൂടെ തനിക്കു പ്രയോജനം നൽകുമെന്ന് പ്രതീക്ഷിച്ച് ഒരാൾ ഇത് ചൊല്ലുകയാണെങ്കിൽ അത് നല്ലൊരു ദിക്‌റാണ്. അത് മഹത്തായതും നല്ലതുമായ ഒരു ദിക്‌റാണ്; അതിൽ വിരോധമില്ല. എന്നാൽ അതുവഴി ഉദ്ദേശിച്ച ഫലം ലഭിക്കുമെന്ന വിശ്വാസമോ അത് സുന്നത്താണെന്ന വിശ്വാസമോ ഉണ്ടായിരിക്കരുത്. എന്നിരുന്നാലും അത് അനുവദനീയമായ മഹത്തായ ദിക്‌റുകളിൽ ഒന്നാണ്.