ഖുർആനിലെ പ്രാർത്ഥനകൾ

വായനാ ക്രമീകരണങ്ങൾ

"رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ". [الْبَقَرَةُ - 201].

"ഞങ്ങളുടെ രക്ഷിതാവേ! ഇഹലോകത്ത് ഞങ്ങൾക്കു നന്മ നൽകണമേ; പരലോകത്തും നന്മ നൽകണമേ; നരകശിക്ഷയിൽനിന്ന് ഞങ്ങളെ കാക്കണമേ.". [അൽബഖറ - 201].

"رَبَّنَا أَفْرِغْ عَلَيْنَا صَبْرًا وَثَبِّتْ أَقْدَامَنَا وَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ". [الْبَقَرَةُ - 250].

"ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളുടെ മേൽ ക്ഷമ ചൊരിയണമേ; ഞങ്ങളുടെ കാലടികൾ ഉറപ്പിക്കണമേ; സത്യനിഷേധികളായ ജനതയ്‌ക്കെതിരെ ഞങ്ങളെ സഹായിക്കണമേ.". [അൽബഖറ - 250].

"رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ". [الْبَقَرَةُ - 286].

"ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾ മറന്നുപോയാലോ തെറ്റുപറ്റിയാലോ ഞങ്ങളെ ശിക്ഷിക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾക്ക് മുമ്പുള്ളവരുടെ മേൽ നീ ചുമത്തിയതുപോലുള്ള ഭാരം ഞങ്ങളുടെ മേൽ ചുമത്തരുതേ. ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾക്ക് താങ്ങാൻ കഴിയാത്തത് ഞങ്ങളുടെ മേൽ ചുമത്തരുതേ. ഞങ്ങൾക്ക് മാപ്പേകുകയും ഞങ്ങളോട് പൊറുക്കുകയും കരുണ കാണിക്കുകയും ചെയ്യണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി; അതിനാൽ സത്യനിഷേധികളായ ജനതയ്‌ക്കെതിരെ ഞങ്ങളെ സഹായിക്കണമേ.". [അൽബഖറ - 286].

"رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ الْوَهَّابُ". [آلُ عِمْرَانَ - 8].

"ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളെ നേർവഴിയിലാക്കിയശേഷം ഞങ്ങളുടെ ഹൃദയങ്ങളെ നീ വഴിതെറ്റിക്കരുതേ. നിന്റെ പക്കൽനിന്ന് ഞങ്ങൾക്ക് കാരുണ്യം നൽകണമേ. തീർച്ചയായും നീ തന്നെയാകുന്നു ഏറെ നൽകുന്നവൻ.". [ആലു ഇംറാൻ - 8].

"رَبَّنَا إِنَّنَا آمَنَّا فَاغْفِرْ لَنَا ذُنُوبَنَا وَقِنَا عَذَابَ النَّارِ". [آلُ عِمْرَانَ - 16].

"ഞങ്ങളുടെ രക്ഷിതാവേ! തീർച്ചയായും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും നരകശിക്ഷയിൽനിന്ന് ഞങ്ങളെ കാക്കുകയും ചെയ്യണമേ.". [ആലു ഇംറാൻ - 16].

"رَبِّ هَبْ لِي مِن لَّدُنكَ ذُرِّيَّةً طَيِّبَةً ۖ إِنَّكَ سَمِيعُ الدُّعَاءِ". [آلُ عِمْرَانَ - 38].

"എന്റെ രക്ഷിതാവേ! നിന്റെ പക്കൽനിന്ന് എനിക്കു നല്ല സന്താനങ്ങളെ നൽകണമേ. നീ പ്രാർത്ഥന കേൾക്കുന്നവനാകുന്നു.". [ആലു ഇംറാൻ - 38].

"رَبَّنَا آمَنَّا بِمَا أَنزَلْتَ وَاتَّبَعْنَا الرَّسُولَ فَاكْتُبْنَا مَعَ الشَّاهِدِينَ". [آلُ عِمْرَانَ - 53].

"ഞങ്ങളുടെ രക്ഷിതാവേ! നീ അവതരിപ്പിച്ചതിൽ ഞങ്ങൾ വിശ്വസിക്കുകയും ദൂതനെ പിന്തുടരുകയും ചെയ്തിരിക്കുന്നു. അതിനാൽ സാക്ഷികളോടൊപ്പം ഞങ്ങളെ രേഖപ്പെടുത്തണമേ.". [ആലു ഇംറാൻ - 53].

"رَبَّنَا اغْفِرْ لَنَا ذُنُوبَنَا وَإِسْرَافَنَا فِي أَمْرِنَا وَثَبِّتْ أَقْدَامَنَا وَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ". [آلُ عِمْرَانَ - 147].

"ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളുടെ പാപങ്ങളും ഞങ്ങളുടെ കാര്യത്തിലുള്ള അതിരുകവിച്ചിലും ഞങ്ങൾക്കു പൊറുത്തുതരണമേ. ഞങ്ങളുടെ കാലടികൾ ഉറപ്പിക്കണമേ; സത്യനിഷേധികളായ ജനതയ്‌ക്കെതിരെ ഞങ്ങളെ സഹായിക്കണമേ.". [ആലു ഇംറാൻ - 147].

"رَبَّنَا مَا خَلَقْتَ هَٰذَا بَاطِلًا سُبْحَانَكَ فَقِنَا عَذَابَ النَّارِ رَبَّنَا إِنَّكَ مَن تُدْخِلِ النَّارَ فَقَدْ أَخْزَيْتَهُ ۖ وَمَا لِلظَّالِمِينَ مِنْ أَنصَارٍ رَّبَّنَا إِنَّنَا سَمِعْنَا مُنَادِيًا يُنَادِي لِلْإِيمَانِ أَنْ آمِنُوا بِرَبِّكُمْ فَآمَنَّا ۚ رَبَّنَا فَاغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّئَاتِنَا وَتَوَفَّنَا مَعَ الْأَبْرَارِ رَبَّنَا وَآتِنَا مَا وَعَدتَّنَا عَلَىٰ رُسُلِكَ وَلَا تُخْزِنَا يَوْمَ الْقِيَامَةِ ۗ إِنَّكَ لَا تُخْلِفُ الْمِيعَادَ". [آلُ عِمْرَانَ - 191-194].

"ഞങ്ങളുടെ രക്ഷിതാവേ! നീ ഇതെല്ലാം വ്യർഥമായി സൃഷ്ടിച്ചതല്ല. നീ പരിശുദ്ധനാണ്; അതിനാൽ നരകശിക്ഷയിൽനിന്ന് ഞങ്ങളെ കാക്കണമേ. ഞങ്ങളുടെ രക്ഷിതാവേ! നീ ആരെ നരകത്തിൽ പ്രവേശിപ്പിക്കുന്നുവോ അവനെ നീ അപമാനിച്ചിരിക്കുന്നു. അക്രമികൾക്ക് സഹായികളാരുമില്ല. ഞങ്ങളുടെ രക്ഷിതാവേ! നിങ്ങളുടെ രക്ഷിതാവിൽ വിശ്വസിക്കുവിൻ എന്നു വിശ്വാസത്തിലേക്ക് വിളിക്കുന്ന ഒരാളെ ഞങ്ങൾ കേൾക്കുകയും വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ഞങ്ങളുടെ ദുഷ്കർമങ്ങൾ ഞങ്ങളിൽനിന്ന് മായ്ച്ചുകളയുകയും സജ്ജനങ്ങളോടൊപ്പം ഞങ്ങളെ മരിപ്പിക്കുകയും ചെയ്യണമേ. ഞങ്ങളുടെ രക്ഷിതാവേ! നിന്റെ ദൂതന്മാർ മുഖേന ഞങ്ങൾക്ക് നീ വാഗ്ദാനം ചെയ്തത് ഞങ്ങൾക്ക് നൽകണമേ; ഉയിർത്തെഴുന്നേൽപ്പിന്റെ നാളിൽ ഞങ്ങളെ അപമാനിക്കരുതേ. തീർച്ചയായും നീ വാഗ്ദാനം ലംഘിക്കുന്നില്ല.". [ആലു ഇംറാൻ - 191-194].

"رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ". [الْأَعْرَافُ - 23].

"ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾ ഞങ്ങളോടുതന്നെ അന്യായം ചെയ്തിരിക്കുന്നു. നീ ഞങ്ങൾക്കു പൊറുത്തുതരികയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യുന്നില്ലെങ്കിൽ തീർച്ചയായും ഞങ്ങൾ നഷ്ടക്കാരിൽപ്പെടും.". [അൽഅഅ്റാഫ് - 23].

"رَبَّنَا لَا تَجْعَلْنَا مَعَ الْقَوْمِ الظَّالِمِينَ". [الْأَعْرَافُ - 47].

"ഞങ്ങളുടെ രക്ഷിതാവേ! അക്രമികളായ ജനതയോടൊപ്പം ഞങ്ങളെ ഉൾപ്പെടുത്തരുതേ.". [അൽഅഅ്റാഫ് - 47].

"رَبَّنَا أَفْرِغْ عَلَيْنَا صَبْرًا وَتَوَفَّنَا مُسْلِمِينَ". [الْأَعْرَافُ - 126].

"ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളുടെ മേൽ ക്ഷമ ചൊരിയണമേ; മുസ്‌ലിംകളായി ഞങ്ങളെ മരിപ്പിക്കണമേ.". [അൽഅഅ്റാഫ് - 126].

"حَسْبِيَ اللَّهُ لَا إِلَٰهَ إِلَّا هُوَ ۖ عَلَيْهِ تَوَكَّلْتُ ۖ وَهُوَ رَبُّ الْعَرْشِ الْعَظِيمِ". [التَّوْبَةُ - 129].

"അല്ലാഹു എനിക്കു മതി. അവനല്ലാതെ ആരാധനയ്ക്ക് അർഹനായ ദൈവമില്ല. അവനിലാണ് ഞാൻ ഭരമേൽപ്പിച്ചിരിക്കുന്നത്. അവൻ മഹത്തായ സിംഹാസനത്തിന്റെ രക്ഷിതാവാകുന്നു.". [അതൗബ - 129].

"رَبَّنَا لَا تَجْعَلْنَا فِتْنَةً لِّلْقَوْمِ الظَّالِمِينَ وَنَجِّنَا بِرَحْمَتِكَ مِنَ الْقَوْمِ الْكَافِرِينَ". [يُونُسُ - 85-86].

"ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളെ അക്രമികളായ ജനതയ്ക്ക് പരീക്ഷണമാക്കരുതേ. നിന്റെ കാരുണ്യത്താൽ സത്യനിഷേധികളായ ജനതയിൽനിന്ന് ഞങ്ങളെ രക്ഷിക്കണമേ.". [യൂനുസ് - 85-86].

"رَبِّ إِنِّي أَعُوذُ بِكَ أَنْ أَسْأَلَكَ مَا لَيْسَ لِي بِهِ عِلْمٌ ۖ وَإِلَّا تَغْفِرْ لِي وَتَرْحَمْنِي أَكُن مِّنَ الْخَاسِرِينَ". [هُودٌ - 47].

"എന്റെ രക്ഷിതാവേ! എനിക്ക് അറിവില്ലാത്ത കാര്യം നിന്നോട് ചോദിക്കുന്നതിൽനിന്ന് ഞാൻ നിന്നോട് ശരണം തേടുന്നു. നീ എനിക്കു പൊറുത്തുതരികയും എന്നോട് കരുണ കാണിക്കുകയും ചെയ്യുന്നില്ലെങ്കിൽ ഞാൻ നഷ്ടക്കാരിൽപ്പെടും.". [ഹൂദ് - 47].

"رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِن ذُرِّيَّتِي ۚ رَبَّنَا وَتَقَبَّلْ دُعَاءِ". [إِبْرَاهِيمُ - 40].

"എന്റെ രക്ഷിതാവേ! എന്നെയും എന്റെ സന്തതികളിൽപ്പെട്ടവരെയും നമസ്കാരം നിലനിർത്തുന്നവരാക്കണമേ. ഞങ്ങളുടെ രക്ഷിതാവേ! എന്റെ പ്രാർത്ഥന സ്വീകരിക്കണമേ.". [ഇബ്രാഹീം - 40].

"رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ". [إِبْرَاهِيمُ - 41].

"ഞങ്ങളുടെ രക്ഷിതാവേ! വിചാരണ നടക്കുന്ന ദിവസം എനിക്കും എന്റെ മാതാപിതാക്കൾക്കും വിശ്വാസികൾക്കും പൊറുത്തുതരണമേ.". [ഇബ്രാഹീം - 41].

"رَّبِّ أَدْخِلْنِي مُدْخَلَ صِدْقٍ وَأَخْرِجْنِي مُخْرَجَ صِدْقٍ وَاجْعَل لِّي مِن لَّدُنكَ سُلْطَانًا نَّصِيرًا". [الْإِسْرَاءُ - 80].

"എന്റെ രക്ഷിതാവേ! എന്നെ സത്യസന്ധമായ പ്രവേശനത്തോടെ പ്രവേശിപ്പിക്കുകയും സത്യസന്ധമായ പുറപ്പാടോടെ പുറപ്പെടുവിക്കുകയും ചെയ്യണമേ. നിന്റെ പക്കൽനിന്ന് എനിക്കൊരു സഹായിക്കുന്ന അധികാരം നൽകണമേ.". [അൽഇസ്റാഅ് - 80].

"رَبَّنَا آتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا". [الْكَهْفُ - 10].

"ഞങ്ങളുടെ രക്ഷിതാവേ! നിന്റെ പക്കൽനിന്ന് ഞങ്ങൾക്ക് കാരുണ്യം നൽകണമേ; ഞങ്ങളുടെ കാര്യത്തിൽ ഞങ്ങൾക്ക് ശരിയായ മാർഗം ഒരുക്കിത്തരണമേ.". [അൽകഹ്ഫ് - 10].

"رَبِّ اشْرَحْ لِي صَدْرِي وَيَسِّرْ لِي أَمْرِي وَاحْلُلْ عُقْدَةً مِّن لِّسَانِي يَفْقَهُوا قَوْلِي". [طه - 25-28].

"എന്റെ രക്ഷിതാവേ! എന്റെ ഹൃദയം വിശാലമാക്കണമേ; എന്റെ കാര്യം എനിക്ക് എളുപ്പമാക്കണമേ; എന്റെ നാവിന്റെ കെട്ടഴിച്ചുതരണമേ, അവർ എന്റെ വാക്ക് മനസ്സിലാക്കാൻ വേണ്ടി.". [ത്വാഹാ - 25-28].

"رَّبِّ زِدْنِي عِلْمًا". [طه - 114].

"എന്റെ രക്ഷിതാവേ! എന്റെ അറിവ് വർധിപ്പിക്കണമേ.". [ത്വാഹാ - 114].

"لَا إِلَٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ". [الْأَنْبِيَاءُ - 87].

"നീയല്ലാതെ ആരാധനയ്ക്ക് അർഹനായ ദൈവമില്ല. നീ പരിശുദ്ധനാണ്. തീർച്ചയായും ഞാൻ അക്രമികളിൽപ്പെട്ടവനായിരുന്നു.". [അൽഅൻബിയാ - 87].

"رَبِّ لَا تَذَرْنِي فَرْدًا وَأَنتَ خَيْرُ الْوَارِثِينَ". [الْأَنْبِيَاءُ - 89].

"എന്റെ രക്ഷിതാവേ! എന്നെ ഒറ്റയ്ക്കാക്കരുതേ. നീയാണ് അവകാശികളിൽ ഏറ്റവും ഉത്തമൻ.". [അൽഅൻബിയാ - 89].

"رَّبِّ أَعُوذُ بِكَ مِنْ هَمَزَاتِ الشَّيَاطِينِ وَأَعُوذُ بِكَ رَبِّ أَن يَحْضُرُونِ". [الْمُؤْمِنُونَ - 97-98].

"എന്റെ രക്ഷിതാവേ! പിശാചുക്കളുടെ ദുർബോധനങ്ങളിൽനിന്ന് ഞാൻ നിന്നോട് ശരണം തേടുന്നു. എന്റെ രക്ഷിതാവേ! അവർ എന്റെ അടുത്തു വരുന്നതിൽനിന്നും ഞാൻ നിന്നോട് ശരണം തേടുന്നു.". [അൽമുഅ്മിനൂൻ - 97-98].

"رَبَّنَا آمَنَّا فَاغْفِرْ لَنَا وَارْحَمْنَا وَأَنتَ خَيْرُ الرَّاحِمِينَ". [الْمُؤْمِنُونَ - 109].

"ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു; അതിനാൽ ഞങ്ങൾക്കു പൊറുത്തുതരികയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യണമേ. നീയാണ് കരുണയുള്ളവരിൽ ഏറ്റവും ഉത്തമൻ.". [അൽമുഅ്മിനൂൻ - 109].

"رَّبِّ اغْفِرْ وَارْحَمْ وَأَنتَ خَيْرُ الرَّاحِمِينَ". [الْمُؤْمِنُونَ - 118].

"എന്റെ രക്ഷിതാവേ! പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്യണമേ. നീയാണ് കരുണയുള്ളവരിൽ ഏറ്റവും ഉത്തമൻ.". [അൽമുഅ്മിനൂൻ - 118].

വായനാ സമയംനിങ്ങൾ തയ്യാറാകുമ്പോൾ തുടങ്ങാം
0 / 0

നിങ്ങൾ പൂർത്തിയാക്കിയ വായനകൾ ഇവിടെ കാണാം.

വായന താൽക്കാലികമായി നിർത്തി

വിശദീകരണവും ഉറവിടവും

ദിക്റ് പങ്കിടുക

WhatsApp Telegram Facebook X
പങ്കിടാനുള്ള വാചകം

വീണ്ടും തുടങ്ങണോ?

ഇത് ഈ വിഭാഗത്തിലെ നിലവിലെ കൗണ്ടറുകളും സൂക്ഷിച്ച സ്ഥാനവും മായ്ക്കും. പൂർത്തിയായ വായനകളുടെ ചരിത്രം സൂക്ഷിക്കും.

ഹദീസ് ലൈബ്രറിയിൽ നിന്ന്

ഹദീസ്
It was narrated that Abu Hurairah said: "I heard the messenger of Allah say: "No man should urge anyone to cancel a sale he has already agreed upon with his brother so as to sell him his own goods; no town-dweller should sell for a desert-dweller; do not artificially inflate prices; no man should outbid his brother; and no woman should ask for her sister (in faith) to be divorced so as to turn over what is in her vessel (deprive her of her share of maintenance),