വിശുദ്ധ ഖുർആനിലെ പ്രവാചകന്മാരുടെ പ്രാർത്ഥനകൾ

വായനാ ക്രമീകരണങ്ങൾ

"رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ". [الْأَعْرَافِ - 23].

"ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾ ഞങ്ങളോടുതന്നെ അന്യായം ചെയ്തിരിക്കുന്നു. നീ ഞങ്ങൾക്കു പൊറുത്തുതരികയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യുന്നില്ലെങ്കിൽ തീർച്ചയായും ഞങ്ങൾ നഷ്ടക്കാരിൽപ്പെടും.". [അൽഅഅ്റാഫ് - 23].

آدَمُ عَلَيْهِ السَّلَامُ.
ആദം നബി (അദ്ദേഹത്തിന് സമാധാനം).

"رَّبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَن دَخَلَ بَيْتِيَ مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ وَلَا تَزِدِ الظَّالِمِينَ إِلَّا تَبَارًا". [نُوحٍ - 28].

" رَبِّ إِنِّي أَعُوذُ بِكَ أَنْ أَسْأَلَكَ مَا لَيْسَ لِي بِهِ عِلْمٌ وَإِلَّا تَغْفِرْ لِي وَتَرْحَمْنِي أَكُن مِّنَ الْخَاسِرِينَ". [هُودٍ - 47].

"رَّبِّ أَنزِلْنِي مُنزَلًا مُّبَارَكًا وَأَنتَ خَيْرُ الْمُنزِلِينَ". [الْمُؤْمِنُونَ - 29].

"എന്റെ രക്ഷിതാവേ! എനിക്കും എന്റെ മാതാപിതാക്കൾക്കും വിശ്വാസിയായി എന്റെ വീട്ടിൽ പ്രവേശിച്ചവർക്കും വിശ്വാസികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും പൊറുത്തുതരണമേ. അക്രമികൾക്ക് നാശമല്ലാതെ വർധിപ്പിക്കരുതേ.". [നൂഹ് - 28].

"എന്റെ രക്ഷിതാവേ! എനിക്ക് അറിവില്ലാത്ത കാര്യം നിന്നോട് ചോദിക്കുന്നതിൽനിന്ന് ഞാൻ നിന്നോട് ശരണം തേടുന്നു. നീ എനിക്കു പൊറുത്തുതരികയും എന്നോട് കരുണ കാണിക്കുകയും ചെയ്യുന്നില്ലെങ്കിൽ ഞാൻ നഷ്ടക്കാരിൽപ്പെടും.". [ഹൂദ് - 47].

"എന്റെ രക്ഷിതാവേ! എന്നെ അനുഗ്രഹീതമായ ഒരിടത്ത് ഇറക്കണമേ. ഇറക്കിത്തരുന്നവരിൽ ഏറ്റവും ഉത്തമൻ നീയാകുന്നു.". [അൽമുഅ്മിനൂൻ - 29].

نُوحٌ عَلَيْهِ السَّلَامُ.
നൂഹ് നബി (അദ്ദേഹത്തിന് സമാധാനം).

"رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنتَ السَّمِيعُ الْعَلِيمُ (127) رَبَّنَا وَاجْعَلْنَا مُسْلِمَيْنِ لَكَ وَمِن ذُرِّيَّتِنَا أُمَّةً مُّسْلِمَةً لَّكَ وَأَرِنَا مَنَاسِكَنَا وَتُبْ عَلَيْنَا إِنَّكَ أَنتَ التَّوَّابُ الرَّحِيمُ (128)". [الْبَقَرَةِ - 127-128].

"رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِن ذُرِّيَّتِي ۚ رَبَّنَا وَتَقَبَّلْ دُعَاءِ (40) رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ (41)". [إِبْرَاهِيمَ - 40-41].

"رَبِّ هَبْ لِي حُكْمًا وَأَلْحِقْنِي بِالصَّالِحِينَ (83) وَاجْعَل لِّي لِسَانَ صِدْقٍ فِي الْآخِرِينَ (84) وَاجْعَلْنِي مِن وَرَثَةِ جَنَّةِ النَّعِيمِ (85)". [الشُّعَرَاءِ - 83-85].

"رَّبَّنَا عَلَيْكَ تَوَكَّلْنَا وَإِلَيْكَ أَنَبْنَا وَإِلَيْكَ الْمَصِيرُ (4) رَبَّنَا لَا تَجْعَلْنَا فِتْنَةً لِّلَّذِينَ كَفَرُوا وَاغْفِرْ لَنَا رَبَّنَا ۖ  إِنَّكَ أَنتَ الْعَزِيزُ الْحَكِيمُ (5)". [الْمُمْتَحَنَةِ - 4-5].

"رَبِّ هَبْ لِي مِنَ الصَّالِحِينَ". [الصَّافَّاتِ - 100].

"ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളിൽനിന്ന് സ്വീകരിക്കണമേ. തീർച്ചയായും നീ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു (127). ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളെ ഇരുവരെയും നിനക്കു കീഴടങ്ങുന്നവരാക്കണമേ; ഞങ്ങളുടെ സന്തതികളിൽനിന്ന് നിനക്കു കീഴടങ്ങുന്ന ഒരു സമൂഹത്തെയും ഉണ്ടാക്കണമേ. ഞങ്ങളുടെ ആരാധനാക്രമങ്ങൾ ഞങ്ങൾക്ക് കാണിച്ചുതരുകയും ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യണമേ. തീർച്ചയായും നീ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു (128).". [അൽബഖറ - 127-128].

"എന്റെ രക്ഷിതാവേ! എന്നെയും എന്റെ സന്തതികളിൽപ്പെട്ടവരെയും നമസ്കാരം നിലനിർത്തുന്നവരാക്കണമേ. ഞങ്ങളുടെ രക്ഷിതാവേ! എന്റെ പ്രാർത്ഥന സ്വീകരിക്കണമേ (40). ഞങ്ങളുടെ രക്ഷിതാവേ! വിചാരണ നടക്കുന്ന ദിവസം എനിക്കും എന്റെ മാതാപിതാക്കൾക്കും വിശ്വാസികൾക്കും പൊറുത്തുതരണമേ (41).". [ഇബ്രാഹീം - 40-41].

"എന്റെ രക്ഷിതാവേ! എനിക്കു വിവേകം നൽകണമേ; സച്ചരിതരോടൊപ്പം എന്നെ ചേർക്കണമേ (83). പിന്നീടുവരുന്നവരിൽ എനിക്ക് സത്യസന്ധമായ സൽകീർത്തി നൽകണമേ (84). അനുഗ്രഹങ്ങളുടെ സ്വർഗത്തിന്റെ അവകാശികളിൽ എന്നെ ഉൾപ്പെടുത്തണമേ (85).". [അശ്ശുഅറാഅ് - 83-85].

"ഞങ്ങളുടെ രക്ഷിതാവേ! നിന്നിലാണ് ഞങ്ങൾ ഭരമേൽപ്പിച്ചിരിക്കുന്നത്; നിന്നിലേക്കാണ് ഞങ്ങൾ പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നത്; നിന്നിലേക്കാണ് അന്തിമ മടക്കം (4). ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളെ സത്യനിഷേധികൾക്ക് പരീക്ഷണമാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾക്കു പൊറുത്തുതരണമേ. തീർച്ചയായും നീ പ്രതാപിയും യുക്തിമാനുമാകുന്നു (5).". [അൽമുംതഹന - 4-5].

"എന്റെ രക്ഷിതാവേ! സച്ചരിതരായ സന്താനങ്ങളെ എനിക്കു നൽകണമേ". [അസ്സാഫ്ഫാത്ത് - 100].

إِبْرَاهِيمُ عَلَيْهِ السَّلَامُ.
ഇബ്രാഹീം നബി (അദ്ദേഹത്തിന് സമാധാനം).

"إِنِّي تَوَكَّلْتُ عَلَى اللَّهِ رَبِّي وَرَبِّكُم ۚ مَّا مِن دَابَّةٍ إِلَّا هُوَ آخِذٌ بِنَاصِيَتِهَا ۚ إِنَّ رَبِّي عَلَىٰ صِرَاطٍ مُّسْتَقِيمٍ". [هُودٍ - 56].

"എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിൽ ഞാൻ ഭരമേൽപ്പിച്ചിരിക്കുന്നു. അവൻ മുൻനെറ്റിയിൽ പിടിക്കാത്ത ഒരു ജീവിയുമില്ല. തീർച്ചയായും എന്റെ രക്ഷിതാവ് നേരായ മാർഗത്തിലാകുന്നു.". [ഹൂദ് - 56].

هُودٌ عَلَيْهِ السَّلَامُ.
ഹൂദ് നബി (അദ്ദേഹത്തിന് സമാധാനം).

"رَبِّ انصُرْنِي عَلَى الْقَوْمِ الْمُفْسِدِينَ". [الْعَنْكَبُوتِ - 30].

"رَبِّ نَجِّنِي وَأَهْلِي مِمَّا يَعْمَلُونَ". [الشُّعَرَاءِ - 169].

"എന്റെ രക്ഷിതാവേ! കുഴപ്പമുണ്ടാക്കുന്ന ജനതയ്‌ക്കെതിരെ എന്നെ സഹായിക്കണമേ.". [അൽഅൻകബൂത് - 30].

"എന്റെ രക്ഷിതാവേ! അവർ ചെയ്തുകൊണ്ടിരിക്കുന്നതിൽനിന്ന് എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണമേ.". [അശ്ശുഅറാഅ് - 169].

لُوطٌ عَلَيْهِ السَّلَامُ.
ലൂത്വ് നബി (അദ്ദേഹത്തിന് സമാധാനം).

"فَاطِرَ السَّمَاوَاتِ وَالْأَرْضِ أَنتَ وَلِيِّي فِي الدُّنْيَا وَالْآخِرَةِ ۖ تَوَفَّنِي مُسْلِمًا وَأَلْحِقْنِي بِالصَّالِحِينَ". [يُوسُفَ - 101].

"ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവേ! ഇഹലോകത്തും പരലോകത്തും നീയാണ് എന്റെ രക്ഷാധികാരി. എന്നെ മുസ്‌ലിമായി മരിപ്പിക്കുകയും സച്ചരിതരോടൊപ്പം എന്നെ ചേർക്കുകയും ചെയ്യണമേ.". [യൂസുഫ് - 101].

يُوسُفُ عَلَيْهِ السَّلَامُ.
യൂസുഫ് നബി (അദ്ദേഹത്തിന് സമാധാനം).

"وَسِعَ رَبُّنَا كُلَّ شَيْءٍ عِلْمًا عَلَى اللَّهِ تَوَكَّلْنَا رَبَّنَا افْتَحْ بَيْنَنَا وَبَيْنَ قَوْمِنَا بِالْحَقِّ وَأَنتَ خَيْرُ الْفَاتِحِينَ". [الْأَعْرَافِ - 89].

"ഞങ്ങളുടെ രക്ഷിതാവ് എല്ലാറ്റിനെയും അറിവുകൊണ്ട് ഉൾക്കൊണ്ടിരിക്കുന്നു. അല്ലാഹുവിലാണ് ഞങ്ങൾ ഭരമേൽപ്പിച്ചിരിക്കുന്നത്. ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾക്കും ഞങ്ങളുടെ ജനതയ്ക്കുമിടയിൽ സത്യപ്രകാരം വിധിക്കണമേ. വിധിക്കുന്നവരിൽ ഏറ്റവും ഉത്തമൻ നീയാകുന്നു.". [അൽഅഅ്റാഫ് - 89].

شُعَيْبٌ عَلَيْهِ السَّلَامُ.
ശുഐബ് നബി (അദ്ദേഹത്തിന് സമാധാനം).

"رَبِّ إِنِّي ظَلَمْتُ نَفْسِي فَاغْفِرْ لِي". [الْقَصَصِ - 16].

"رَبِّ بِمَا أَنْعَمْتَ عَلَيَّ فَلَنْ أَكُونَ ظَهِيرًا لِّلْمُجْرِمِينَ". [الْقَصَصِ - 17].

"رَبِّ إِنِّي لِمَا أَنزَلْتَ إِلَيَّ مِنْ خَيْرٍ فَقِيرٌ". [الْقَصَصِ - 24].

"رَبِّ اشْرَحْ لِي صَدْرِي (25) وَيَسِّرْ لِي أَمْرِي (26) وَاحْلُلْ عُقْدَةً مِّن لِّسَانِي (27) يَفْقَهُوا قَوْلِي (28)". [طه - 25-28].

"എന്റെ രക്ഷിതാവേ! ഞാൻ എന്നോടുതന്നെ അന്യായം ചെയ്തിരിക്കുന്നു; അതിനാൽ എനിക്ക് പൊറുത്തുതരണമേ.". [അൽഖസസ് - 16].

"എന്റെ രക്ഷിതാവേ! നീ എനിക്ക് അനുഗ്രഹം നൽകിയതിനാൽ ഞാൻ കുറ്റവാളികൾക്ക് ഒരിക്കലും സഹായിയാകുകയില്ല.". [അൽഖസസ് - 17].

"എന്റെ രക്ഷിതാവേ! നീ എനിക്ക് ഇറക്കിത്തരുന്ന ഏതു നന്മയ്ക്കും ഞാൻ ആവശ്യക്കാരനാകുന്നു.". [അൽഖസസ് - 24].

"എന്റെ രക്ഷിതാവേ! എന്റെ ഹൃദയം വിശാലമാക്കണമേ (25); എന്റെ കാര്യം എനിക്ക് എളുപ്പമാക്കണമേ (26); എന്റെ നാവിന്റെ കെട്ടഴിച്ചുതരണമേ (27); അവർ എന്റെ വാക്ക് മനസ്സിലാക്കാൻ വേണ്ടി (28).". [ത്വാഹാ - 25-28].

مُوسَى عَلَيْهِ السَّلَامُ.
മൂസാ നബി (അദ്ദേഹത്തിന് സമാധാനം).

"أَنِّي مَسَّنِيَ الضُّرُّ وَأَنتَ أَرْحَمُ الرَّاحِمِينَ". [الْأَنْبِيَاءِ - 83].

"എനിക്കിതാ കഷ്ടത ബാധിച്ചിരിക്കുന്നു. നീ കരുണയുള്ളവരിൽ ഏറ്റവും കരുണയുള്ളവനാകുന്നു.". [അൽഅൻബിയാ - 83].

أَيُّوبُ عَلَيْهِ السَّلَامُ.
അയ്യൂബ് നബി (അദ്ദേഹത്തിന് സമാധാനം).

"رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَدْخِلْنِي بِرَحْمَتِكَ فِي عِبَادِكَ الصَّالِحِينَ". [النَّمْلِ - 19].

"എന്റെ രക്ഷിതാവേ! എനിക്കും എന്റെ മാതാപിതാക്കൾക്കും നീ നൽകിയ അനുഗ്രഹത്തിന് നന്ദി കാണിക്കാനും നീ തൃപ്തിപ്പെടുന്ന സൽകർമം ചെയ്യാനും എനിക്ക് പ്രചോദനം നൽകണമേ. നിന്റെ കാരുണ്യത്താൽ നിന്റെ സച്ചരിതരായ ദാസന്മാരിൽ എന്നെ പ്രവേശിപ്പിക്കണമേ.". [അന്നംൽ - 19].

سُلَيْمَانُ عَلَيْهِ السَّلَامُ.
സുലൈമാൻ നബി (അദ്ദേഹത്തിന് സമാധാനം).

" لَا إِلَٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ". [الْأَنْبِيَاءِ - 87].

"നീയല്ലാതെ ആരാധനയ്ക്ക് അർഹനായ ദൈവമില്ല. നീ പരിശുദ്ധനാണ്. തീർച്ചയായും ഞാൻ അക്രമികളിൽപ്പെട്ടവനായിരുന്നു.". [അൽഅൻബിയാ - 87].

يُونُسُ عَلَيْهِ السَّلَامُ.
യൂനുസ് നബി (അദ്ദേഹത്തിന് സമാധാനം).

"رَبِّ هَبْ لِي مِن لَّدُنكَ ذُرِّيَّةً طَيِّبَةً إِنَّكَ سَمِيعُ الدُّعَاءِ". [آلِ عِمْرَانَ - 38].

"رَبِّ لَا تَذَرْنِي فَرْدًا وَأَنتَ خَيْرُ الْوَارِثِينَ". [الْأَنْبِيَاءِ - 89].

"എന്റെ രക്ഷിതാവേ! നിന്റെ പക്കൽനിന്ന് എനിക്കു നല്ല സന്താനങ്ങളെ നൽകണമേ. നീ പ്രാർത്ഥന കേൾക്കുന്നവനാകുന്നു.". [ആലു ഇംറാൻ - 38].

"എന്റെ രക്ഷിതാവേ! എന്നെ ഒറ്റയ്ക്കാക്കരുതേ. നീയാണ് അവകാശികളിൽ ഏറ്റവും ഉത്തമൻ.". [അൽഅൻബിയാ - 89].

زَكَرِيَّا عَلَيْهِ السَّلَامُ.
സകരിയ്യ നബി (അദ്ദേഹത്തിന് സമാധാനം).

"إِنَّمَا أَشْكُو بَثِّي وَحُزْنِي إِلَى اللَّهِ". [يُوسُفَ - 86].

"എന്റെ ദുഃഖവും സങ്കടവും ഞാൻ അല്ലാഹുവിനോട് മാത്രമാണ് ബോധിപ്പിക്കുന്നത്.". [യൂസുഫ് - 86].

يَعْقُوبُ عَلَيْهِ السَّلَامُ.
യഅ്ഖൂബ് നബി (അദ്ദേഹത്തിന് സമാധാനം).
വായനാ സമയംനിങ്ങൾ തയ്യാറാകുമ്പോൾ തുടങ്ങാം
0 / 0

നിങ്ങൾ പൂർത്തിയാക്കിയ വായനകൾ ഇവിടെ കാണാം.

വായന താൽക്കാലികമായി നിർത്തി

വിശദീകരണവും ഉറവിടവും

ദിക്റ് പങ്കിടുക

WhatsApp Telegram Facebook X
പങ്കിടാനുള്ള വാചകം

വീണ്ടും തുടങ്ങണോ?

ഇത് ഈ വിഭാഗത്തിലെ നിലവിലെ കൗണ്ടറുകളും സൂക്ഷിച്ച സ്ഥാനവും മായ്ക്കും. പൂർത്തിയായ വായനകളുടെ ചരിത്രം സൂക്ഷിക്കും.

ഹദീസ് ലൈബ്രറിയിൽ നിന്ന്

ഹദീസ്
It was narrated that Abu Hurairah said: “A man killed (another) during the time of the Messenger of Allah (ﷺ) and was referred to the Prophet (ﷺ). He handed him over to the victim's next of kin, but the killer said: 'O Messenger of Allah (ﷺ), by Allah I did not mean to kill him.' The Messenger of Allah (ﷺ) said to the next of kin, 'If he is telling the truth and you kill him, you will go to Hell.' So he let him go. He had been tied with a rope, and he went out dragging his rope, so he became known as Dhan-Nis'ah (the one with the rope).